ഇതോ സ്വാതന്ത്ര്യം;സ്വാതന്ത്ര്യദിനത്തില്‍ പന്ത്രണ്ടുകാരിക്ക് ക്രൂര പീഢനം

ചണ്ഡീഗഢ്: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ചണ്ഡീഗഢില്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്.

ചണ്ഡീഗഢ് സെക്ടര്‍ 23 ലാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ പിടിച്ചു കൊണ്ടു പോയി സമീപത്തുണ്ടായിരുന്ന പാര്‍ക്കില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതായും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News