മാഡത്തെ ഇന്നറിയാം; അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

കൊച്ചി : പള്‍സര്‍ സുനിയെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കി. മാഡമാരെന്ന് അങ്കമാലി കോടതിയില്‍ പറയുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കി .

റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. മാഡം എന്നത് കെട്ടു കഥയല്ലെന്നും, ആരാണ് മാഡം എന്നുള്ളത് ആലുവയില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വി ഐ പി പറഞ്ഞില്ലെങ്കില്‍ 16-ാം തിയ്യതി താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്നും സുനി സൂചിപ്പിച്ചിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്ന് കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് സുനി പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News