സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ എണ്‍പതിനായിരത്തിനടുത്ത്; കൂടുതല്‍ ഫയലുകള്‍ റവന്യൂ വകുപ്പില്‍; കണക്കുകളുമായി മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലായി 83,065 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് 21,210.

ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ 8002 ഫയലുകളും വ്യവസായ വകുപ്പില്‍ 7002 ഫയലുകളും കെട്ടിക്കിടക്കുന്നുണ്ടെന്നും പികെ ശശിക്ക് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

ഫയലുകളില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here