മാഡത്തെ അറിയാന്‍ കാത്തിരിക്കണം; പള്‍സര്‍ സുനിയെ പൊലീസ് അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല; പൊലീസിന് മാഡത്തെ അറിയാമെന്ന് ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന പള്‍സര്‍ സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന്് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കണമായിരുന്നു. എന്നാല്‍ എറണാകുളം എംസിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കിയ പൊലീസ് അങ്കമാലി കോടതിയില്‍ പ്രതിയെ ഹാജരാക്കിയില്ല.

മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞിരുന്നു. എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.

നടിയെ ആക്രമിച്ച കേസാണ് അങ്കമാലി കോടതിയുടെ പരിഗണനയിലുളളത്. സുനിയുടെ റിമാന്‍ഡ് കാലാവധി എറണാകുളം കോടതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. അതേസമയം പൊലീസിനോട് ചില നടിമാരുടെ പേരുകള്‍ സുനി പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നും സുനിയുടെ അഭിഭാഷകനായ ആളൂര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News