കുമ്മനത്തിന്റെ പി ആര്‍ ഒ സതീഷ് നായര്‍ തട്ടിപ്പ് വീരന്‍ തന്നെ; കോളേജധികൃതരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; പുതിയ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

പത്തനംതിട്ട; കുമ്മനത്തിന്റെ ദില്ലിയിലെ പി ആര്‍ ഒ സതീഷ് നായര്‍ പത്തനംതിട്ടയില്‍ വന്‍ തട്ടിപ്പ് നടത്തി. 18 ലക്ഷം രൂപ തട്ടിയ സതീഷ് നായര്‍ പ്രൊജക്ട് സമര്‍പ്പിച്ചാല്‍ മെഡിക്കല്‍ കൊളേജ് തുടങ്ങാന്‍ വിദേശ പണം ശരിയാക്കി തരാമെന്ന് പറഞ്ഞും തട്ടിപ്പു നടത്തിയതായി തട്ടിപ്പിനിരയായ കോളേജധികൃതര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

2002ല്‍ ദില്ലിയല്‍ എം.ബി.എ കോഴ്‌സിനായിരുന്നു സെന്റ് ജോണ്‍സ് കോളേജധികൃതര്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കോളേജിന്റെ അപേക്ഷ AICTE തള്ളി. തുടര്‍ന്ന് തിരുവനന്തപുരം ഡെയില്‍ വ്യു ഫാര്‍മസി കൊളേജ് ചെയര്‍മാന്‍ ക്രിസ്തു ദാസ് സെന്റ് ജോണ്‍സ് കൊളേജ് സെക്രട്ടറി മേഴ്‌സി ജോണിനെ വിളിച്ച് സതീഷ് എന്ന ഒരാളുമായി ബന്ധപ്പെട്ടാല്‍ കോഴ്‌സിന് അംഗീകാരം ലഭിക്കുമെന്ന് പറഞ്ഞു.

എം.ബി.എ കോഴ്‌സ് ശരിയാക്കി നല്‍കിയ സതീഷ് കോളേജില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോടൊപ്പം കോളേജ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 2008ല്‍ എം.സി.എ കോഴ്‌സിന് അപേക്ഷ നല്‍കി. കോഴ്‌സ് ലഭിക്കാന്‍ 8 ലക്ഷം വേണമെന്നായിരുന്നു സതീഷിന്റെ ആവശ്യം. കാശ് കൊടുത്തു, പക്ഷെ കോഴ്‌സ് ലഭിച്ചില്ല.

കോഴ്‌സിന് അനുമതി ലഭിക്കാതായതോടെ സതീഷിനെ വിളിച്ചു. AICTE മെമ്പര്‍മാര്‍ അഴിമതി കേസില്‍ അകത്താണ് അവര്‍ വന്നാലെ എന്തെങ്കിലും ചെയ്യാന്‍ പറ്റു എന്നായിരുന്നു സതീഷിന്റെ മറുപടി. തുടര്‍ന്ന് നല്‍കിയ പണം തിരികെ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ 8 ലക്ഷം രൂപയുടെ ഒരു ചെക്കാണ് സതീഷ് ഇവര്‍ക്ക് നല്‍കിയത്. മാത്രവുമല്ല മെഡിക്കല്‍ കൊളേജ് തുടങ്ങാന്‍ ഒരു പ്രൊജക്ട് വെക്കുകയാണെങ്കില്‍ വിദേശത്തു നിന്നും പണം വരുത്തിത്തരാമെന്നു പറഞ്ഞു സതീഷ് നായര്‍ തട്ടിപ്പ് നടത്തി. കൊളേജ് മാനേജ്‌മെന്റ് പത്തനംതിട്ട കോടതിയില്‍ നല്‍കിയ കേസില്‍ സതീഷ് നായര്‍ക്കെതിരെ സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News