അതിരപ്പിള്ളിയില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ മോചിപ്പിച്ചു

തൃശൂര്‍: അതിരപ്പള്ളി വെറ്റിലപ്പാറയില്‍ റബര്‍ തോട്ടത്തിലെ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യാഗസ്ഥര്‍ മോചിപ്പിച്ചു. തോട്ടത്തില്‍ വന്യമൃഗങ്ങളെ കുടുക്കാന്‍ സ്ഥാപിച്ച ഇരുമ്പു കമ്പിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച ശേഷമാണ് രക്ഷിച്ചത്. കാലിലും വയറ്റിലും ആഴത്തില്‍ മുറിവുകളേറ്റ പുള്ളിപ്പുലിയെ ചികിത്സ നല്‍കിയ ശേഷമെ കാട്ടില്‍ തുറന്നുവിടൂവെന്ന് വനംവകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു.
രാവിലെ റബര്‍ തോട്ടത്തില് ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കെണിയില്‍ കുരുങ്ങിയ നിലയില്‍ പുള്ളിപ്പുലിയെ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡി.എഫ്.ഓയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ സ്ഥലത്തെത്തി. കമ്പിയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ ചലിക്കാനാവാതെ അവശനിലയിലായ പുലിയെ രക്ഷപെടുത്താന്‍ ഫോറസ്റ്റുകാര്‍ ശ്രമം ആരംഭിച്ചു. ജനവാസ മേഖല ആയതിനാല്‍ കെണിയില്‍ നിന്ന് രക്ഷപെട്ടാല്‍ പുലി അക്രമാസക്തമാകുമെന്നതിനാല്‍ പ്രദേശത്തു നിന്ന് ജനങ്ങളെ ഓഴിപ്പിച്ചു. മയക്കുവെടി വച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് പുലിയെ കെണിയില്‍ നിന്ന് മോചിപ്പിക്കാനായത്.
പുലിയുടെ കാലിലും വയറിലും ആഴത്തില്‍ മുറിവേറ്റതിനാല്‍ ചികിത്സ നല്‍കേണ്ടിവരും. മുറിവ് ഉണങ്ങിയ ശേഷമെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കു. നിരന്തരം പുലിയിറങ്ങുന്ന വെറ്റിവപ്പാറ മേഖലയില്‍ രാത്രികാലങ്ങളില്‍ പുലികളിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കാറുണ്ട്. വന്യ മൃഗങ്ങളെ കുടുക്കാനായി സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി പെട്ടത്.
സമീപത്തെ വനത്തിലേക്ക് തന്നെ തിരികെ വിട്ടാല്‍ ജനവാസ മേഖലയിലേക്ക് തിരികെ ഇറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ തല്‍ക്കാലം കാട്ടില്‍ തുറന്നു വിടില്ല. വെറ്ററിനറി സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News