ദിലീപിന്റെ അമ്മ പറയുന്നു; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം; ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ; സത്യം പുറത്തുവരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച് നടന്‍ ദിലീപിന്റെ അമ്മ രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നും അമ്മ കത്തില്‍ പറയുന്നു. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും സരോജ പറയുന്നു.

രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. കത്ത് ഇന്നലെ മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കേസില്‍ ദിലീപിനെ ബോധപൂര്‍വം ചിലര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News