നടിയെ ആക്രമിച്ചതില്‍ ഒന്നിലധികം നടിമാര്‍ക്ക് പങ്ക്; വീണ്ടും വെളിപ്പെടുത്തല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നിലധികം നടിമാര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂര്‍. ഗൂഢാലോചനയില്‍ ഒരു മാഡം മാത്രമല്ലെന്നും മറ്റു ചില നടികള്‍ കൂടിയുണ്ടെന്നുമാണ് സുനി തന്നോട് പറഞ്ഞതെന്നും ആളൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാഡത്തിന്റെ പേര് സുനില്‍ അടുത്തദിവസം വെളിപ്പെടുത്തുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും ആളൂര്‍ വ്യക്തമാക്കി.

അതേസമയം, സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്റ് കാലാവധി ഈ മാസം 30 വരെ നീട്ടി. മറ്റൊരു കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കിയതിനാല്‍ അങ്കമാലി കോടതിയില്‍ ഇന്ന് ഹാജരാക്കിയില്ല. അതിനാല്‍ മാഡം ആരാണെന്ന് വെളിപ്പെടുത്താന്‍ സുനിക്ക് കഴിഞ്ഞില്ല.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ കൂട്ടുപ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ACJM കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് സുനി ഉള്‍പ്പടെ മുഴുവന്‍ പ്രതികളുടെയും റിമാന്റ് കാലാവധി ഈ മാസം 30 വരെ നീട്ടിയതായി കോടതി അറിയിച്ചു. ഇതോടെ മാഡം ആരാണെന്ന് വെളിപ്പെടുത്താന്‍ സുനിക്ക് കഴിയാതായി.

സുനിയെ പൊലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ നേരിട്ട് വിവരങ്ങള്‍ ബോധിപ്പിക്കാന്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News