പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു; വിട വാങ്ങിയത് സമര്‍ത്ഥനായ നിയമജ്ഞന്‍; വാദപ്രതിവാദങ്ങള്‍ എന്നും നിയമചരിത്രത്തിലെ മറക്കാനാവാത്ത ഏടുകള്‍

കൊച്ചി: പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം കെ ദാമോദരന്‍ അന്തരിച്ചു.77 വയസായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.

വൈകുന്നേരം 5.30ഓടെ മൃതദേഹം കച്ചേരിപ്പടിയിലെ വസതിയില്‍ എത്തിച്ചു. നാളെ രാവിലെ 9 മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.

1996 മുതല്‍ 2001 വരെയുള്ള നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ദാമോദരന്‍ അഡ്വക്കറ്റ് ജനറലായത്. അടിയന്തരാവസ്ഥ കാലത്ത് എട്ടുമാസത്തോളം ജയിലിലായിരുന്നു. സൂര്യനെല്ലി പീഡനം, ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയ കേസുകളില്‍  അഭിഭാഷകനായിരുന്നു. എഴുപതുകളില്‍ നക്‌സ‌ലറ്റുകള്‍ക്ക് വേണ്ടി നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്. എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ അഖിലേന്ത്യാ നേതാവായിരുന്നു.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന  എം കെ ദാമോദരന്‍ തലശ്ശേരിയിലെ ഇടത്തരം കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. പഠന കാലയളവില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു . പ്ിന്നീട് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ ചേര്‍ന്നു.1963 ല്‍ ബിരുദം നേടി. 1964 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.തുടര്‍ന്ന് തലശ്ശേരിയില്‍ അഭിഭാഷകനായി. പിന്നീട് എറണാകുളത്തേക്ക് പ്രാക്ടീസ് മാറ്റുകയായിരുന്നു.

മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നടന്‍ മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News