ബ്ലൂ വെയില്‍: വ്യാപിക്കുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ബ്ലൂ വെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം എന്നിവ മുഖേന ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സൈബര്‍ ഇടങ്ങളില്‍ കടന്നു ചെല്ലുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലും ജാഗ്രതയും വിവേകവും സൃഷ്ടിക്കാന്‍ എല്ലാവരും മുന്‍കയ്യെടുക്കണം. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇത്തരം ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന, ഹാഷ് ടാഗുകള്‍, ലിങ്കുകള്‍ എന്നിവ ശ്രദ്ധയില്‍ വന്നാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബ്ലൂ വെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here