പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഓടിക്കയറിയ സായി പല്ലവി, ഫിദയിലൂടെ തെലുങ്കരുടെ പ്രിയവും പിടിച്ചുപറ്റിയിരിക്കുകയാണ്. തെലുങ്കിലും താരമായതോടെ സായി പല്ലവിയുടെ പിന്നാലെയാണ് ആരാധകര്‍. ഇപ്പോഴിതാ സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടിയുടെ വീഡിയോ വൈറലാകുന്നു. സഹോദരി പൂജയ്‌ക്കൊപ്പം സായി പല്ലവി നൈറ്റ് പാര്‍ട്ടി ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
പ്രേമം സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലാണ് സായി പല്ലവി എത്തിയത്. അതും സൂപ്പര്‍ ഹിറ്റായിരുന്നു. ഡോക്ടറേറ്റ് നേടിക്കഴിഞ്ഞ ശേഷം നേരെ തെലുങ്ക് സിനിമാ ലോകത്തേക്ക് പോയി. വരുണ്‍ തേജയ്‌ക്കൊപ്പം അഭിനയിച്ച ഫിദയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സായി പല്ലവി ചിത്രം. ഇതോടെ ഇപ്പോള്‍ തെലുങ്കിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് സായി.
മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഇതുവരെ സായി പല്ലവിയുടേതായി റിലീസ് ചെയ്തിട്ടുള്ളൂ. പക്ഷെ രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ സായി നേടിയ ആരാധകരുടെ വലുപ്പവും പ്രശസ്തിയും ചെറുതല്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ പോലും മറ്റ് നായികമാരെ പിന്നിലാക്കി മുന്നേറുകയാണ് സായി ഇപ്പോള്‍.
തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. നാനിയ്‌ക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഡിസംബര്‍ മാസത്തോടെ സിനിമ റിലീസ് ചെയ്യും. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here