ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ദുരന്തം; ബൗണ്‍സര്‍ തലയിലിടിച്ച് ബാറ്റ്‌സ്മാന്‍ മരിച്ചു; കായികലോകത്തിന് കണ്ണീര്‍

കറാച്ചി: മുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്ത് തലയിലിടിച്ച് ഓസ്ട്രേലിയന്‍ താരം ഫിലിപ് ഹ്യൂസ് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയതിന്റെ വേദന ഇന്നും കായികപ്രേമികളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. വീണ്ടും കളിക്കളത്തില്‍ താരത്തിന് ദാരുണാന്ത്യം. പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെയാണ് പന്ത് തലയില്‍ തട്ടി ബാറ്റ്‌സ്മാന്‍ മരിച്ചത്.

പ്രാദേശിക മത്സരത്തിനിടെ എതിര്‍ താരത്തിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പാക് താരം സുബൈര്‍ അഹമ്മദാണ് മരിച്ചത്. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു പാക്കിസ്ഥാനെ കണ്ണീരിലായ്ത്തിയ ദാരുണ സംഭവം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സുബൈറിന്റെ മരണം സ്ഥിരീകരിച്ചു.
ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റ് ധരിക്കേണ്ടത് അത്യാവശമാണെന്ന ഓര്‍മ്മപ്പെടുത്തലും പാക് ക്രിക്കറ്റ് ബോര്‍ഡ് നടത്തി. പാകിസ്ഥാന്‍ എ ടീമിനായി നാലു മത്സരങ്ങളും വിവിധ ക്ലബുകള്‍ക്കായി നിരവധി ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സുബൈര്‍. പാക് നാഷണല്‍ ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News