എംകെഡിയുടെ അഭിഭാഷക വൃത്തി, ജീവിതാനുഭവത്തിന്റെയും അറിവിന്റെയും ആപൂര്‍വ സങ്കലനം

കൊച്ചി: സാമൂഹിക സന്ദര്‍ഭങ്ങളെ വസ്തുതകളുമായി കൂട്ടിയിണക്കുന്ന സാങ്കേതം നിയമരംഗത്ത് വികസിപ്പിച്ചെടുത്താണ് എംകെ ദാമോദരന്‍ വിടപറഞ്ഞത്. ജീവിതാനുഭവത്തിന്റെയും അറിവിന്റെയും ആപൂര്‍വ സങ്കലനമായിരുന്നു എംകെഡിയുടെ അഭിഭാഷക വൃത്തി.

പുസ്തകങ്ങളില്‍ നിന്നും ലഭിച്ച തൊഴില്‍ അറിവിന്റെയും ജീവിതാനുഭവങ്ങളുടെയും ആപൂര്‍വ സങ്കലനമായിരുന്നു എം കെ ദാമോദരന്‍ എന്ന അഭിഭാഷകന്‍. വിചാരണ കോടതിയില്‍ നിന്ന കിട്ടിയ ഊര്‍ജ്ജവും അനുഭവവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. തൊഴിലില്‍ ആത്മാര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും സാഹോദര്യത്തിന്റെയും ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ചാണ് അദ്ദേഹം വിടപറയുന്നത്.

സങ്കീര്‍ണമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതി മുറികളില്‍ എന്നും എം കെ ഡി പക്വതയോടുള്ള മിതത്വം പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ കോടതി മുറികളില്‍ അദ്ദേഹത്തിന് ഇന്നേവരെ ആരോടും കലഹിക്കേണ്ടി വന്നിട്ടില്ല.

നിയമ പരിശീലനത്തിന് എത്തുന്ന ജൂനിയര്‍ അഭിഭാഷകര്‍ എം കെ ഡിക്ക് സ്വന്തം കുടുംബാംഗമായാണ് കണക്കാക്കിയിരുന്നത്. നിരവധി ചെറുപ്പക്കാരാണ് അദ്ദേഹത്തിന്റെ ശിഷ്യത്യം സ്വീകരിച്ച് ഈ പാതയിലേക്ക് കടന്നുവന്നിട്ടുള്ളത്. അടുത്ത തലമുറയുടെ നിസ്വാര്‍ത്ഥമായി പ്രോത്സാഹിപ്പിച്ച ചുരുക്കം അഭിഭാഷരില്‍ ഒരാളായിരുന്നു എം കെ ദാമോദരന്‍.

ഭരണഘടനാ ജനാധിപത്യത്തില്‍ ക്രിമിനല്‍ അഭിഭാഷകരുടെ ദൗത്യം തിരിച്ചറിഞ്ഞാണ് അദ്ദേഹം എന്നും പ്രവര്‍ത്തിച്ചിരുന്നത്. പൗരനും പ്രതിയും തമ്മിലെ അതിര്‍വരമ്പ് ഇല്ലാതാകുന്നതിനെതിരെ പുലര്‍ത്തിയ നിതാന്ത ജാഗ്രതയായിരുന്നു എം കെ ദാമോദരന്റെ അഭിഭാഷകവൃത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News