മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; ആരോപണവുമായി അഭിഭാഷക

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമര്‍ശമുണ്ടെന്ന ആരോപണവുമായി അഭിഭാഷക. മഹാരാഷ്ട്രാ സ്വദേശിനിയായ രമ വിത്തലറാവി കാലെയാണ് മോദിക്കെതിരെ രംഗത്തെത്തിയത്.

പ്രസംഗത്തില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് രമ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമ വിത്തലറാവി കാലെ എംഐ ഡിസി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ഭരണഘടനയിലെ ഒന്നാം അനുച്ഛേദം പ്രകാരം ഇന്ത്യ അല്ലെങ്കില്‍ ഭാരത് എന്നാണ് രാജ്യത്തിന്റെ പേര്. ഹിന്ദുസ്ഥാന്‍ എന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് രമ വിത്തലറാവി കാലെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഹിന്ദുസ്ഥാനെന്നു വിശേഷിപ്പിച്ചതിലൂടെ പ്രധാനമന്ത്രി ഭരണഘടനയെ അപമാനിച്ചു. ഭരണഘടനയുടെ അനുച്ഛേദം ഒന്ന് ലംഘിക്കുകയും ചെയ്തിരിക്കുകയാണെന്നും രമ വിത്തലറാവി കാലെ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാര്‍ക്കും ലോകമെമ്പാടുമുള്ളവര്‍ക്കും മുന്നില്‍ ഇന്ത്യയെ ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച് നടത്തിയ പ്രസംഗം ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണെന്നും അഭിഭാഷകയായ രമ വിത്തലറാവി കാലെ പരാതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News