അവനീത് കൗര്‍ സിദ്ദുവിന് നാലു മെഡലുകള്‍

ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ലോക പൊലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയുടെ അവനീത് കൗര്‍ സിദ്ദുവിന് നാലു മെഡലുകള്‍. 50 മീറ്ററില്‍ സ്വര്‍ണവും, മറ്റ് മത്സരങ്ങളില്‍ നിന്ന് ഒരു വെള്ളിയും, രണ്ട് വെങ്കലവുമാണ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റായ അവനീത് സിദ്ദു സ്വന്തമാക്കിയത്.

2006ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന 18-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും, വെള്ളിയും കരസ്ഥമാക്കിയിരുന്നു അവനീത്. ആ വര്‍ഷം തന്നെ ദോഹയില്‍ നടന്ന 15-ാമത് ഏഷ്യന്‍ ഗെയിംസിലും അവനീത് വെങ്കലവും നേടിയിരുന്നു.

ഷൂട്ടിങ്ങില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ അവനീതിന് 2008ല്‍ അര്‍ജുന അവാര്‍ഡും ലഭിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും, ഇന്ത്യന്‍ മുന്‍ ഹോക്കി താരവുംമായ രാജ്പാല്‍ സിംങാണ് അവനീതിന്റെ ഭര്‍ത്താവ്, രാജ്പാല്‍ സിങും പഞ്ചാബ് പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News