സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് എഡിഷന്‍; അറിയാം പ്രത്യേകതകളും മൈലേജും

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ 2017ല്‍ സ്വിഫ്റ്റിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി എത്തുന്നു. വരവറിയിച്ച് നേരത്തെ തന്നെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴിതാ എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അടക്കമുള്ള വിവരങ്ങളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

2017 സെപ്തംബറില്‍ നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിനെ പരിചയപ്പെടുത്തുക. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ കടും മഞ്ഞ നിറത്തില്‍ പുതുതായി അണിയിച്ചൊരുക്കിയാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ വരവ്.

അടിസ്ഥാന മോഡലില്‍ നിന്ന് വ്യത്യസ്തമായി മുന്നിലേയും പിന്നിലെയും ബംമ്പര്‍, ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. അലോയി വീലിന്റെ രൂപഭംഗി കരുത്താവാഹിക്കും. 1.4 ലിറ്റര്‍ കെ14സി ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് കരുത്താകുക.

5500 RPMല്‍ 148 BHP കരുത്താകും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. മാനുവല്‍ വേരിയന്റിന് 970 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക്കിന് 990 കിലോഗ്രാം ഭാരവുമായിരിക്കും. നിലവിലെ മോഡലിനേക്കാള്‍ 90 കിലോഗ്രാം കുറവായിരിക്കും സ്‌പോര്‍ട്ടിനുണ്ടാകുക.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ 16.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.2 കിലോമീറ്ററുമായിരിക്കും മൈലേജ് ലഭിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ മോഡല്‍ പോലെ തന്നെ 1735 എംഎം തന്നെയായിരിക്കും ഈ പുതുമുഖത്തിന്റെയും വലുപ്പം. കരുത്തും ഗ്ലാമറും കൂട്ടിയെത്തുന്ന സ്‌പോര്‍ട്ട് മോഡലിന് ഏകദേശം പത്തുലക്ഷം രൂപയില്‍ അധികമായിരിക്കും വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News