ലോട്ടറി വിറ്റു നടന്ന യുവതി അരമണിക്കുറിന് ശേഷം ഓട്ടോയില്‍ പ്രസവിച്ചു

അരമണിക്കൂര്‍ മുമ്പു വരെ ലോട്ടറി വിറ്റു നടന്ന യുവതി പേറ്റുനോവിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യെ ഓട്ടൊ റിക്ഷയില്‍ വെച്ചുതന്നെ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കൊല്ലം മാമൂട് സ്വദേശിനി ഉമയാണ് അപൂര്‍വ്വ അനുഭവത്തിന് ഇരയായത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ യുവതിയും കുഞ്ഞുങ്ങളും അനാഥരായി.

രാവിലെ 11 മണിയോടെ ഉമയുടെ സഹോദരി ജയ കൊല്ലം മാമൂട്ടില്‍ വെച്ച് ആശിറിന്റെ കൊച്ചുകങ്ങള്‍ ഉപ്പൂപ്പ എന്ന ഓാട്ടൊ കൈകാണിച്ച് നിര്‍ത്തി വിളിച്ചുകാണ്ടുപോയി പേറ്റുനോവു തുടങ്ങിയ ഉമയെ ഓട്ടോയില്‍ കയറ്റി കൊല്ലം വികേടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

യാത്രാ മധ്യെ കൊല്ലം കടപ്പാകടയില്‍ വെച്ചു തന്നെ ഉമ പ്രസവിച്ചു തുടങ്ങി ഭയചകിതരായ അമ്മയുടെ ജയയും ബഹളം വച്ചു സംഭവമറിഞ്ഞ നാട്ടുകാരുടെ സഹായത്തോടെ ആശിര്‍ തന്റെ ഓട്ടൊയെ ആമ്പുലന്‍സാക്കി മാറ്റി വേഗതയില്‍ ആശുപത്രിയിലെത്തിച്ചു തുടര്‍ന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ചെര്‍ന്ന് ഓട്ടോയില്‍ വെച്ചു തന്നെ പ്രസവം എടുത്തു രണ്ടര കിലൊ തൂക്കം മുള്ള പെണ്‍ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു പക്ഷെ അവര്‍ ജീവിതത്തില്‍ അനാഥരായി.

ഉമ പേറ്റുനോവുമായി ഓട്ടോയില്‍ കയറുന്നതിനു അര മണിക്കൂര്‍ മുമ്പു വരെ ഭാഗ്യകുറി വിറ്റു നടക്കുകയായിരുന്നു മൈക്രൊ ഫിനാന്‍സിലൂടെ ലഭിച്ച തുക കൊണ്ടാണ് ഈ യുവതി തന്റെ രോഗിയായ അമ്മ ഉദയമ്മാളും രണ്ടര വയസ്സുകാരിയായ മകള്‍ നന്ദനയുമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നത് .

പൊന്നുപോലെ നോക്കികൊള്ളാമെന്നു പറഞ്ഞ് ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോയ ബിജുവിന്റെ മൂന്ന് കുട്ടികളെ പ്രസവിക്കാന്‍ മാത്രമായിരുന്നു ഈ 25 കാരിയുടെ തലൈയിലെഴുത്ത് ഇപ്പാള്‍ വഴിയാധാരവുമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here