പ്രതീക്ഷയുടെ മറ്റൊരു ചിങ്ങപ്പുലരി കൂടി

ഇന്ന് ചിങ്ങം ഒന്ന്,മലയാളിക്ക് പുതുവര്‍ഷവും കര്‍ഷകദിനവും.പഞ്ഞ മാസത്തിന് അറുതി വരുത്തിക്കൊണ്ട് സമൃദ്ധിയുടെയും െഎശ്വര്യത്തിന്റെയും നല്ല ദിനങ്ങളുമായാണ് ചിങ്ങമെത്തുന്നത്.

ചിങ്ങ മാസം മലായാളിക്ക് കൊയ്ത്തുത്സവമാണ്, ഓണക്കാലമാണ് അങ്ങനെ പ്രതീക്ഷയുടെ നല്ല ദിനങ്ങളാണ് .മുറ്റത്തെ ഊഞ്ഞാലും അത്ത പൂക്കളവും ഓണസദ്യയുമൊക്കെയായി നല്ലൊരു ഓണക്കാലത്തെക്കൂടിയാണ് ചിങ്ങ മാസം വരവേല്‍ക്കുന്നത്.

പാടം നിറയെ വിളഞ്ഞു കിടക്കുന്ന സ്വര്‍ണ നിറമുള്ള പ്രതീക്ഷകള്‍,മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ മാനുഷ്യര്‍ മാത്രമല്ല പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം.മുക്കുറ്റിയും കോളാമ്പിയും തൊടിയില്‍ പൂക്കുമ്പോള്‍ നമുക്കുള്ളില്‍ നന്മയും പൂക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here