നടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം മനുഷ്യത്വരഹിതം;സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ തുടര്‍ച്ചയായി അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ താക്കീത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പി.ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി. ജോര്‍ജിന്റെ പരിഹാസ പ്രയോഗങ്ങൾ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നും സ്പീക്കര്‍ സമൂഹമാധ്യത്തിൽ കുറിച്ചു. വിഷയം നിയമ സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ സ്പീക്കറാണ് എടുക്കുക.

സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News