സണ്ണി ലിയോണ്‍ കൊച്ചിയില്‍

കൊച്ചി: പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയില്‍. സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. 11.30നാണ് ഉദ്ഘാടനചടങ്ങ്.

മുന്‍പ് വനിതാ മാഗസിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മിലന്‍ ലുത്രിയയുടെ ‘ബാദ്ഷാഹൊ’യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോണ്‍ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബില്‍ തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here