‘അടുത്ത ചിത്രത്തില്‍ നായകന്‍ നമ്മുടെ മമ്മൂക്ക’; വിവാഹദിനത്തില്‍ ബേസില്‍ ജോസഫിന്റെ പ്രഖ്യാപനം

വിവാഹദിനത്തില്‍ പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനവുമായി യുവസംവിധായകന്‍ ബേസില്‍ ജോസഫ്. ഗോദയ്ക്ക് ശേഷം ബേസില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും ടൊവീനോ തോമസുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

ഉണ്ണി.ആര്‍ ആണ് രചന. ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, സി.വി സാരഥി, എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ അറിയിക്കാമെന്നും ബേസില്‍ പറഞ്ഞു.


ബേസില്‍ പറയുന്നു:

നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു.

എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..

കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here