സാമൂഹ്യപ്രവര്‍ത്തക ദയാഭായി സിനിമയിലേക്ക്; ചിത്രം ഓണത്തിന് തിയേറ്ററിലെത്തും

കാന്തന്‍ ദ ലവര്‍ ഓഫ് കളേഴ്‌സ്,മാറ്റിനിര്‍ത്തപ്പെട്ട ജീവിതങ്ങളുടെ കഥപറയുന്നസിനിമ. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാഭായി ആദ്യമായി അഭിനയിക്കുന്ന ചലച്ചിത്രം ‘കാന്തന്‍ ‘ റിലീസിങ്ങിനൊരുങ്ങുന്നു .
വയനാട്ടിലും കണ്ണൂരിലും ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും വയനാട് തിരുന്നനെല്ലിയിലെ നെങ്ങറ കോളനിയിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചത് .ഇത്യാമ്മ എന്ന കഥാപാത്രമായി ഒട്ടേറെ പൊള്ളുന്ന സമരഭൂമികളെ കണ്ട ദയാഭായി.

കാന്തന്‍ എന്ന പത്തുവയസുകാരനും ഇത്യമ്മയും പ്രകൃതിയും സാമൂഹ്യാവസ്ഥകളുമെല്ലാം പ്രമേയമാകുന്നു .മാസ്റ്റെര്‍ പ്രജിത് കാന്തനായെത്തുന്നു.പൊതുസമൂഹം കാണേണ്ട കഥയോട് താല്പര്യം തോന്നിയാണ് ദയാബായി സിനിമയ്‌ക്കൊപ്പം ചേരുന്നത്.കാടിനൊപ്പവും ആദിവാസികള്‍ക്കൊപ്പവും ഇവിടെയും അതിനായി ദയാബായി ജീവിച്ചു.
സൗഹൃദ സിനിമ കൂട്ടായ്മ നിര്‍മ്മിച്ച ചിത്രം ഷെരീഫ് ഈസയാണ് സംവിധാനം ചെയ്യുന്നത്.
പ്രമോദ് കൂവേരി കഥയും തിരക്കഥയും.നെങ്ങറയിലെ അടിയ വിഭാഗത്തില്‍ പെട്ടവരും കഥാപാത്രങ്ങളായി സിനിമയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News