ക്ലാരയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം വ്യക്തമാക്കാതെ പൊലീസും

കൊല്‍ക്കത്ത: ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസ് മരിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് ആയ ക്ലാര ഖോങ്ഷിറ്റ് (22) ആണ് മരിച്ചത്. ഷില്ലോംഗ് സ്വദേശിനിയാണ് ക്ലാര.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അന്ന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാര ഫ് ളാറ്റില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം ഫ് ളാറ്റിനു മുന്നില്‍ കണ്ടെത്തിയത്. സംഭവദിവസം സ്ഥലത്തുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടമാണോ ആത്മഹത്യയാണോയെന്ന് പൊലീസും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു.

സംഭവത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും അന്വേഷണത്തിലിരിക്കുന്ന കേസില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News