പോരാട്ടം കടുക്കുന്നു; KUWJ തെരഞ്ഞെടുപ്പ് 22ന്

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ് ഈ മാസം 22ന് നടക്കും. സംസ്ഥാന തലത്തില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി, ജില്ലകളില്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ: സെക്രട്ടറി, ട്രഷറര്‍, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് മല്‍സരം.

സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 36 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ 6 എണ്ണം വനിതാ സംവരണം ആണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് പി.എ അബ്ദുള്‍ ഗഫൂറും, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ട്രഷറര്‍ എം.ഒ വര്‍ഗീസും നിലവിലെ ജനറല്‍ സെക്രട്ടറി സി. നാരായണനും തമ്മിലാണ് മത്സരം.

വിവിധ ജില്ലാ കമ്മിറ്റികളിലേക്കും പതിവില്‍ നിന്ന് വ്യത്യസ്തമായി പൊരിഞ്ഞ പോരാട്ടം ആണ് ഇത്തവണ നടക്കുന്നത്. സൈബര്‍ പ്രചാരണമാണ് ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും നടത്തുന്നത്. വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള നൂതന സങ്കേതങ്ങളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

ആഗസ്റ്റ് 22ന് രാവിലെ 9 മണി മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2920 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തും. കേരളത്തിലെ 14 ജില്ലകള്‍ക്ക് പുറമേ ദില്ലി, ചെന്നൈ, മുംബൈ, മിഡില്‍ ഈസ്റ്റ് (ദുബൈ) എന്നീ യൂണിറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ജില്ലാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 22ന് വൈകീട്ട് നടക്കും. 27ന് തൃശൂരിലാണ് സംസ്ഥാന കമ്മിറ്റി വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News