സണ്ണി എത്തി; കൊച്ചിയില്‍ സംഘര്‍ഷാവസ്ഥ

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്. സണ്ണി എത്തിയപ്പോള്‍ ജനം തിക്കുംതിരക്കും കൂട്ടിയതോടെയാണ് പൊലീസ് ലാത്തി വീശിയത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബിന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തിയത്.

ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ക്ക് മുന്‍പേ മഹാരാജാസ് ഗ്രൗണ്ടിന് മുന്‍പിലുള്ള റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടമാണ് സണ്ണിയെ കാണാന്‍ തമ്പടിച്ചിരുന്നത്. രാവിലെ 11 മണിയോടെ താരം എത്തുമെന്ന് അറിയിച്ചെങ്കിലും 12.30യ്ക്കാണ് താരം വേദിയില്‍ എത്തിയത്. കൊച്ചിയിലെത്തിയ സണ്ണിയെ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മലയാളികള്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് സണ്ണി നന്ദി അറിയിക്കുകയും ചെയ്തു.

മുന്‍പ് വനിതാ മാഗസിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മിലന്‍ ലുത്രിയയുടെ ‘ബാദ്ഷാഹൊ’യാണ് റിലീസിനൊരുങ്ങുന്ന സണ്ണി ലിയോണ്‍ ചിത്രം. അജയ് ദേവ്ഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം സണ്ണി പ്രത്യക്ഷപ്പെടുന്ന വീഡിയോ ഗാനം യുട്യൂബില്‍ തരംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here