സണ്ണിക്ക് മലയാളികളോട് പറയാന്‍ ഇത് മാത്രം

കൊച്ചി: കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിന് ആവേശസ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ ഒരുനോക്ക് കാണാന്‍ കൊച്ചി നഗരത്തില്‍ എത്തിയത്. രാവിലെ മുതലേ മഹാരാജാസ് ഗ്രൗണ്ടിന് മുന്‍പിലുള്ള റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടമാണ് സണ്ണിയെ കാണാന്‍ തമ്പടിച്ചിരുന്നത്. ഇതിനിടയില്‍ ജനക്കൂട്ടം തിക്കുംതിരക്കും വച്ചതോടെ പൊലീസ് ലാത്തിവീശുകയും ചെയ്തു. രാവിലെ 11 മണിയോടെ താരം എത്തുമെന്ന് അറിയിച്ചെങ്കിലും 12.30യ്ക്കാണ് താരം വേദിയില്‍ എത്തിയത്.

12.30ന് കാറില്‍ വന്നിറങ്ങിയ സണ്ണി ആരാധകരെ കൈകള്‍ വീശി അഭിവാദ്യം ചെയ്തു. മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും സണ്ണി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയായ ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബിന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി ഇത്തവണ കേരളത്തിലെത്തിയത്. മുന്‍പ് വനിതാ മാഗസിന്റെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News