അന്ന് ജയറാമിന് പൂച്ചക്കൂട്ടിയെ പാര്‍സല്‍ ചെയ്തതാര്? ഈ ചോദ്യത്തിന് ഉത്തരമായി

മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബേത്‌ലഹേം. 1998ലെ ഓണക്കാലത്ത് തീയറ്ററുകളില്‍ ഉത്സവം തീര്‍ത്ത ഈ സിബിമലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും ജയറാമിനും മഞ്ജുവാര്യര്‍ക്കുമൊപ്പം താരരാജാവ് മോഹന്‍ലാലും അണിനിരന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബേത്‌ലഹേമിലെ ആ സമ്മര്‍കാലം ചലച്ചിത്രപ്രേമികളില്‍ വിസ്മയമായി ഇന്നും തുടരുകയാണ്. എന്നാല്‍ ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച നായിക ആരാണെന്ന സംശയം ഇന്നും ഏവരിലും ബാക്കിയാണ്. സംവിധായകനും താരങ്ങളും നാളിതുവരെ ആ രഹസ്യം പരസ്യമാക്കിയിട്ടുമില്ല.

ഇന്നും സിനിമ കാണുന്നവര്‍ക്ക് പങ്കുവെയ്ക്കാനുള്ളത് ആ ഒരു ചോദ്യം മാത്രം. ജയറാമിന് പൂച്ചക്കൂട്ടിയെ പാര്‍സല്‍ ആയി അയച്ചുകൊടുത്തതാര്? ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. സോഷ്യല്‍മീഡിയയുടേതാണ് ഈ പുതിയ കണ്ടെത്തല്‍.

ചിത്രത്തിലെ നായികയായ മഞ്ജു വാര്യരാണ് ആ പൂച്ചക്കുട്ടിയെ അയച്ചതെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ പൂച്ചയും ആറാം തമ്പുരാനിലെ പൂച്ചയും തമ്മിലുള്ള സാമ്യതയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം. ആറാം തമ്പുരാനിലെ ഈ ദൃശ്യം വച്ചു കൊണ്ടാണ് സോഷ്യല്‍മീഡിയ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News