സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ച 10 വയസുകാരി പ്രസവിച്ചു

ദില്ലി: സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ച 10 വയസുകാരി പ്രസവിച്ചു. പീഡനത്തില്‍ ഗര്‍ഭിണിയായ ബാലികയുടെ മാതാപിതാക്കള്‍ ഗര്‍ഭച്ഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി നിഷേധിക്കുകയായിരുന്നു. 32 മാസമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നതായും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 2.2 കിലോയാണ് കുഞ്ഞിനുള്ളത്. കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

20 ആഴ്ച്ച വരെയുള്ള ഗര്‍ഭം മാത്രമെ അലസിപ്പിക്കാനാകു എന്ന ചണ്ഡിഗഢ് ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here