മോദിയെ ചുറ്റിച്ച് നടി ദിവ്യാങ്കയുടെ ചോദ്യം; ‘പെണ്‍മക്കള്‍ സുരക്ഷിതരല്ലാത്ത ഈ രാജ്യത്ത് സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ നമുക്കെന്തവകാശം’

ദില്ലി: ഓഗസ്റ്റ് 15ന് രാജ്യമെങ്ങുമുള്ള സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോള്‍ ചണ്ഡീഗഢില്‍ 12വയസുകാരി ബാലിക ബലാല്‍സംഗത്തിനിരയായി. ഈ വാര്‍ത്തയോട് യേ ഹേ മോാഹബത്തീന്‍ നടി ദിവ്യാങ്ക പ്രതികരിച്ചത് ഇങ്ങനെ:

എല്ലാം സാക്ഷാല്‍ നരേന്ദ്ര മോദിക്കുള്ളതാണ്. ഒരു മകളെ എത്ര നല്ല രീതിയില്‍ വളര്‍ത്തിയാലും രാജ്യത്തെ തെരുവുകളില്‍ വിരഹിക്കുന്ന പീഡനവീരന്മാരില്‍നിന്ന് അവര്‍ക്ക് രക്ഷയില്ല. ഇന്ത്യ പോലെയൊരു രാജ്യത്ത് പുത്രന്മാരെ വളര്‍ത്താന്‍ താല്‍പര്യമില്ലെന്നും സുരക്ഷ ഉറപ്പില്ലാത്ത ഇന്ത്യയില്‍ ഒരു മകളെ വളര്‍ത്താന്‍ അത്ര പോലും ധൈര്യം തനിക്കില്ലെന്നും അവര്‍ തുറന്നടിക്കുന്നു.

ആണ്‍കഴുകന്മാരുടെ കണ്ണില്‍ നിന്നും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ മുക്തരാകാത്തിടത്തോളം സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ നമുക്കെന്തവകാശമെന്ന് ചോദ്യം കേള്‍വിക്കാരെ പൊള്ളിക്കുന്നു.

സ്വച്ഛ് ഭാരത് യജ്ഞത്തിലൂടെ ആദ്യം രാജ്യത്തെ തെരുവുകള്‍ ഞരമ്പുരോഗികളില്‍ നിന്ന് സുരക്ഷിതമാക്കാനും ദിവ്യാങ്ക പ്രധാനമന്ത്രിയെ ഉദ്‌ബോധിപ്പിക്കുന്നു. കഥാപാത്രങ്ങളില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും കരുത്ത് തെളിയിക്കുകയാണിവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News