അച്ഛനെ കരയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ കന്നി ടെസ്റ്റില്‍ സെഞ്ച്വറി നേടി ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയ യുവതാരം ഹാര്‍ദിക് പാണ്ഡ്യ, സ്വന്തം പിതാവിനു സമ്മാനിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.

മക്കളുടെ ക്രിക്കറ്റ് ഭാവിക്ക് വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ് അവരുടെ സ്വപ്നങ്ങള്‍ക്കെപ്പം നിന്ന പിതാവാണ് ഹിമാന്‍ഷു പാണ്ഡ്യ. ഹിമാന്‍ഷുക്ക് സ്‌നേഹസമ്മാനമായി ഒരു ചുവന്ന കാറാണ് ഹര്‍ദ്ദിക് നല്‍കിയത്. മൂത്ത മകനും ക്രിക്കറ്റ് താരവുമായ ക്രുനാല്‍ പാണ്ഡ്യയ്ക്ക് ഒപ്പമാണ് ഹിമാന്‍ഷു സമ്മാനം ഏറ്റുവാങ്ങാനെത്തിയത്. മകന്‍ നല്‍കിയ സമ്മാനത്തിന്റെ സന്തോഷത്തില്‍ കണ്ണുനിറഞ്ഞു നില്‍ക്കുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ പാണ്ഡ്യ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പും

‘അച്ഛന്റെ മുഖം ഇങ്ങനെ തെളിഞ്ഞു കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. ജീവിതത്തില്‍ എല്ലാ സന്തോഷവും അദ്ദേഹത്തിനുള്ളതാണ്. എല്ലാറ്റിന്റെയും ക്രെഡിറ്റും എന്റെ അച്ഛനു തന്നെ.’ തനിക്കും ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വേണ്ട സ്വന്തമായതെല്ലാം ഉപേക്ഷിച്ചയാളാണ് പിതാവ് ഹിമാന്‍ഷുവെന്നും പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു.

ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍ക്കായി ശ്രീലങ്കയിലുള്ള ഹാര്‍ദിക്, വീഡിയോ കോളിലൂടെയാണ് സര്‍പ്രൈസ് സമ്മാനത്തിന്റെ സന്തോഷം അച്ഛനുമായി പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe