എംകെ ദാമോദരന് അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

കണ്ണൂര്‍: പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ തലശ്ശേരി ടൗണ്‍ ഹോളിലും കോടിയേരിയിലെ വീട്ടുവളപ്പിലും എത്തി. ഔദ്യോഗിക ബഹുമതികളോട് കൂടി കോടിയേരിയിലെ വീട്ടുവളപ്പില്‍ എംകെ ദാമോദരന്റെ മൃതദേഹം സംസ്‌കരിച്ചു.

തലശ്ശേരി ആയിരുന്നു ഒരുകാലത്ത് എംകെ ദാമോദരന്റെ തട്ടകം. അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്ന കാലം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ പ്രസിഡന്റ്. ട്രേഡ് യൂണിയനുകളുമായും നല്ല ബന്ധം. കേരളമോഡല്‍ ഭൂപരിഷ്‌കരണം മാഹിയില്‍ കൊണ്ടുവരാന്‍ നിയമം എഴുതി തയ്യാറാക്കിയ ആര്‍ജ്ജവം മാഹി ജനതയെ തന്നോട് അടുപ്പിച്ചു. ഇടതുപക്ഷം നിയമകുരുക്കില്‍ അകപ്പെട്ടപ്പോഴോക്കെ ദാമോദരന്‍ നിയമോപദേശകനായിടുണ്ട്. ആ സ്‌നേഹം തലശ്ശേരി എന്നും അദ്ദേഹത്തോട് കാട്ടിയിരുന്നു. Sportting youth ലൈബ്രറിയുടെ പ്രസിഡന്റ് ആയിരുന്നു മരണസമയത്തും അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News