വനിതാ കമീഷനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്ന് ജോസഫൈന്‍; പിസി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്ന് കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കമീഷനെ വിരട്ടി കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. നടിക്കെതിരായ പിസി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. പിസിയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറില്‍ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും ജോസഫൈന്‍ അറിയിച്ചു.

നടിക്കെതിരെയും കമീഷനെതിരെയും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കമീഷനും അധ്യക്ഷയ്ക്കും എതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമത്തോടുള്ള അനാദരവാണെന്നും കമീഷന്‍ സ്പീക്കറെ അറിയിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനുള്ള അനുമതിയും കമീഷന്‍ സ്പീക്കറോട് തേടി.

ജോര്‍ജിനെതിരെ സഭയ്ക്കുള്ളിലും പുറത്തും സ്പീക്കര്‍ പരാമര്‍ശം നടത്തണമെന്നും സാധ്യമായ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും മനുഷത്വവിരുദ്ധമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News