മുരുകന്റെ കുടുംബത്തിന് ധനസഹായം; മുഖ്യമന്ത്രി പിണറായിയെ നന്ദി അറിയിച്ച് വൈകോ; സര്‍ക്കാരിന്റേത് മാതൃകാപരമായ തീരുമാനം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ച ഇടതുസര്‍ക്കാരിന് നന്ദി അറിയിച്ച് എംഡിഎംകെ നേതാവ് വൈകോ. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് വൈക്കോ തമിഴ് ജനതയുടെ കൃതജ്ഞത അറിയിച്ചത്. മാതൃകാപരമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്ന് വൈകോ പിണറായിയോട് പറഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ ഈ തുക ബാങ്കില്‍ നിക്ഷേപിക്കും. ഇതിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞദിവസം മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News