മാഡ്രിഡ്: സ്‌പെയിനിലെ ബാഴ്‌സലോണയിലുണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ലാസ് റംബ്ലസിലായിരുന്നു ആക്രമണം. അജ്ഞാതന്‍ ഓടിച്ച വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, നഗരത്തിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സ്‌പെയിനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും ഇന്ത്യക്കാര്‍ക്ക് പരുക്കില്ലെന്ന വിവരമാണ് ലഭിച്ചതെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു.
ഹെല്‍പ്പലൈന്‍ നമ്പര്‍: +34-608769335.
I am in constant touch with Indian Embassy in Spain @IndiainSpain. As of now, there is no report of an Indian casualty.
— Sushma Swaraj (@SushmaSwaraj) August 17, 2017
In case of emergency #Barcelona, please contact +34-608769335.
— India in Spain (@IndiainSpain) August 17, 2017
Get real time update about this post categories directly on your device, subscribe now.