കേരളം രോഗങ്ങളുടെ തലസ്ഥാനമാകുന്നത് തടയണമെങ്കില്‍ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം

പത്തനംതിട്ട: കേരളം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും തലസ്ഥാനമാകുന്നത് തടയണമെങ്കില്‍ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. പത്തനംതിട്ടയില്‍ എംപി, എംഎല്‍എ ഫണ്ടുപയോഗിച്ച് നഗരസഭ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കായിക സംസ്‌കാരം മറ്റ് രാജ്യങ്ങളിലടക്കം ഏറെ പ്രശസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഡിയത്തിന് സര്‍ക്കാറില്‍ നിന്ന് ഫണ്ട് വാങ്ങിയെടുക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിക്കണമെന്ന് സ്ഥലം എം.എല്‍.എ വീണാ ജോര്‍ജ് പറഞ്ഞു. 50 കോടി രൂപയാണ് സ്‌റ്റേഡിയത്തിന് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എം.പി ആന്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here