ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ മലയാളിക്ക് പരുക്ക്

ബാഴ്‌സലോണ: ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ ഒരു മലയാളിക്ക് പരുക്കേറ്റതായി സ്ഥിരീകരണം. കോട്ടയം സ്വദേശി അനീഷ് കാര്‍ത്തിയേകനാണ് പരുക്കേറ്റത്.

ആക്രമണമുണ്ടായ ഭയത്തില്‍ ജനക്കൂട്ടം അനീഷിന്റെ കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടയില്‍ വീണാണ് അനീഷിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബാഴ്‌സലോണയിലെ ലാസ് റംബ്ലസില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അജ്ഞാതന്‍ ഓടിച്ച വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, നഗരത്തിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സ്‌പെയിനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും ഇന്ത്യക്കാര്‍ക്ക് പരുക്കില്ലെന്ന വിവരമാണ് ലഭിച്ചതെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു.
ഹെല്‍പ്പലൈന്‍ നമ്പര്‍: +34608769335.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News