ജാക്കും റോസും വീണ്ടും ഒത്തുചേര്‍ന്നു; ചിത്രങ്ങള്‍ വൈറല്‍

ടൈറ്റാനിക് എന്ന ഒറ്റചിത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ പ്രണയജോഡികളാണ് കേറ്റ് വിന്‍സ്‌ലെറ്റും ലിയനാഡോ ഡി കാപ്രിയോയും. ഒടുവിലിതാ, വര്‍ഷങ്ങള്‍ക്ക് ശേഷം ജാക്കും റോസും വീണ്ടും ഒത്തുചേര്‍ന്നു.

ഡി കാപ്രിയോയുടെ ഫ്രാന്‍സിലെ ആഡംബര എസ്റ്റേറ്റിലാണ് ഇരുവരുമെത്തിയതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫണ്ട് റെയ്‌സിംഗ് പരിപാടിയുടെ ഭാഗമായാണ് ഇരുവരും ഫ്രാന്‍സില്‍ എത്തിയത്.

ടൈറ്റാനിക്കിന് ശേഷം 2008ല്‍ റെവല്യൂഷനറി റോഡ് എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. മൂന്നു കുട്ടികളുടെ അമ്മയാണ് ഇന്ന് കേറ്റ്. എന്നാല്‍ ഡി കാപ്രിയോ അവിവാഹിതനായി തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here