സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം; ജനകൂട്ടത്തിന് നേരെ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമം

മാഡ്രിഡ്: ബാഴ്‌സലോണയ്ക്ക് പിന്നാലെ കാംബ്രില്‍സിലിലും ഭീകരാക്രമണശ്രമം. ജനക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ചു കയറ്റിയുള്ള ആക്രമണത്തിനാണ് ഭീകരര്‍ ശ്രമിച്ചത്.

ഭീകരസംഘം സ്‌ഫോടകവസ്തുകള്‍ നിറച്ച ബെല്‍റ്റ് ധരിച്ചിരുന്നതായി മാഡ്രിഡ് പൊലീസ് അറിയിച്ചു. ആക്രമണത്തിന് തുനിഞ്ഞ അഞ്ചു ഭീകരരെ വധിച്ചെന്നും പൊലീസ് അറിയിച്ചു. ആറാമനെ പിടികൂടിയിട്ടുണ്ട്. ഇയാളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറി.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയോടെ വാഹനം ഓടിച്ചു കയറ്റി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News