പിസി ജോര്‍ജിനെതിരെ നടി

തൃശൂര്‍: പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദപരാമര്‍ശത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമീഷന്‍ രേഖപ്പെടുത്തി. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും കമീഷന്‍ മൊഴി രേഖപ്പെടുത്തി. നടിയുടെ വീട്ടിലെത്തിയാണ് കമീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ മൊഴി എടുത്തത്.

പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് നടി കമീഷന്‍ മുമ്പാകെ പറഞ്ഞു. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെയെന്നും നടി പറഞ്ഞു.

നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി മൊഴി നല്‍കി. വനിതാ കമീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമീഷന് ഉറപ്പ് നല്‍കി.

നടിക്കെതിരെയും കമ്മീഷനെതിരെയും ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറില്‍ നിന്നും അനുമതിയും തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News