ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക രാജി വച്ചു

മുംബൈ: ഇന്‍ഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന വിശാല്‍ സിക്ക രാജി വച്ചു. വിശാലിന്റെ രാജി കമ്പനി സ്വീകരിച്ചു.

അതേസമയം, കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് വിശാല്‍ തുടരും. ഇടക്കാല സിഇഒയായി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു.ബി പ്രവീണ്‍ റാവുവിനെ നിയമിച്ചതായും ഇന്‍ഫോസിസ് അറിയിച്ചു.

കമ്പനിയിലെ ചിലര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശാല്‍ നല്‍കുന്ന വിശദീകരണം. വിശാലിന്റെ പ്രവര്‍ത്തനരീതികളെ കുറ്റപ്പെടുത്തി മുന്‍ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.

ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ കൂടിയാണ് വിശാല്‍ സിക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News