ഒറ്റക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നാല്‍ എന്ത് ചെയ്യും?

നടക്കുമ്പോള്‍, ഡ്രൈവ് ചെയ്യുമ്പോള്‍, കുളിക്കുമ്പോള്‍ അങ്ങനെ എപ്പോള്‍ വേണമെങ്കിലും മരണത്തിന്റെ കാലൊച്ചയുമായി ഹൃദയാഘാതം നമ്മെ തേടിവന്നേക്കാം. പരസഹായം ലഭിക്കാന്‍ സാധ്യതയില്ലാത്ത വിധം ഒരു പക്ഷേ നമ്മള്‍ ഒറ്റയ്ക്കായിരിക്കും. ഈ സമയം അസാധാരണമായി ഇടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയില്‍ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ നമുക്ക് ഒറ്റയ്ക്ക് എങ്ങനെ ഹൃദയാഘാതത്തെ നേരിടാമെന്ന് നോക്കാം.

ഈ സമയം സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കണം. നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവുമായ രീതിയിലാകണം ദീര്‍ഘനിശ്വാസമെടുക്കേണ്ടത്. ശ്വസനവും ചുമയും രണ്ട് സെക്കന്റ് ഇടവിട്ട് മുടങ്ങാതെ ഹൃദയം സാധാരണ നിലയില്‍ ഇടിക്കുന്നു എന്ന് തോന്നുന്നത് വരെ ചെയ്യുക.

ദീര്‍ഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്‌സിജന്‍ പ്രവഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മര്‍ദം അതിനെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ സഹായിക്കും. ഇപ്രകാരം ചെയ്യുന്നതിലൂടെ ഹൃദയാഘാതരോഗികള്‍ക്ക് ബോധം നഷ്ടമാകാതെ ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News