മണിക് സര്‍ക്കാരിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍; ‘തല കൊയ്താല്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലം’

ദില്ലി: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെതിരെ കൊലവിളിയുമായി സംഘപരിവാര്‍ അനുഭാവികള്‍. മണിക് സര്‍ക്കാരിന്റെ തല കൊയ്യുന്നവര്‍ക്ക് അഞ്ചര ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് സംഘപരിവാര്‍ അനുഭാവിയുടെ പ്രഖ്യാപനം. റിയാ റോയ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി ഉയര്‍ന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിയാ റോയ് എന്നത് വ്യാജ അക്കാണ്ട് ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ് ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം. മറ്റു വ്യക്തിവിവരങ്ങളൊന്നും അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

അന്വേഷണം തുടരുകയാണെന്നും അക്കൗണ്ട് ഉടമയെ കണ്ടെത്താന്‍ സൈബര്‍ വിദഗ്ദരുടെ സഹായം തേടുമെന്നും അഗര്‍ത്തല പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News