റെയില്‍വെ സ്റ്റേഷന്‍ കയ്യേറി ആര്‍എസ്എസ് രക്ഷാബന്ധന്‍ മഹോല്‍സവം; ജീവനക്കാരെ ക്ഷണിച്ചത് ആര്‍എസ്എസ് കാര്യവാഹക്

തിരുവനന്തപുരം: സാധാരണ ബിജെപിയുടെ തൊഴിലാളി സംഘടന ബിഎംഎസ് റെയില്‍വേ സ്‌റ്റേഷനുകളില്‍ രക്ഷാബന്ധന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് നേരിട്ട് ആര്‍എസ്എസ് നിയന്ത്രണത്തിലായി.

സാധാരണ രാഷ്ട്രീയ, മത ചടങ്ങുകള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ അനുമതിയില്ല. ട്രേഡ് യൂണിയനുകള്‍ക്കു പോലും കര്‍ശന നടപടി ക്രമങ്ങള്‍ പാലിക്കണം. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ആര്‍എസ്എസ് നിലപാട്.

ആര്‍എസ്എസ് റെയില്‍വെയില്‍ നടത്തിയ രക്ഷാബന്ധന്‍ മഹോല്‍സവത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ട് ജീവനക്കാര്‍ക്കും കുംടുംബാംഗങ്ങള്‍ക്കും, ശാഖാ കാര്യവാഹക് അയച്ച കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു.

കര്‍ശന സുരക്ഷാ മേഖലയായ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനകത്ത് നടന്ന പരിപാടിയെ കുറിച്ചു ചോദിച്ചപ്പോള്‍ യാത്രക്കാര്‍ക്കും നടുക്കം. പവിത്രമായ ചടങ്ങിലേക്കു ക്ഷണിക്കുന്നു. ശാഖാ കാര്യവാഹക് എന്നാണ് കത്തിന്റെ ഉള്ളടക്കം. എല്ലാ ചട്ടങ്ങളും മറികടന് ആര്‍എസ്എസ് പ്രചരണത്തിന് റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിച്ചതായി വ്യക്തം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here