ഒഴിഞ്ഞു കിടന്ന സ്‌കൂള്‍ മുറ്റത്തേക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി സര്‍ക്കാര്‍; കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു

കോഴിക്കോട് : രണ്ട് വര്‍ഷത്തോളം ഒഴിഞ്ഞു കിടന്ന സ്‌കൂള്‍ മുറ്റത്തേക്കാണ് പ്രതീക്ഷയുടെ വെളിച്ചവുമായി കുരുന്നുകള്‍ വീണ്ടും കടന്നു വന്നത് .കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു എങ്കിലും നിയമ തടസ്സത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു തുറന്ന് കൊടുക്കാന്‍ സാധിച്ചിരുന്നില്ല .

എന്നാല്‍ സര്‍ക്കാര്‍ എറ്റെടുത്ത നടപടി ഹൈക്കോടതി ശെരി വെച്ചതോടെ ആണ് വിദ്യാലയം കുട്ടികള്‍ക്കായി തുറന്ന് കൊടുത്തത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന്റെ ക്ഷീണം വിദ്യാലയത്തില്‍ കാണാം. കളിച്ചു ചിരിച്ചു വിദ്യാലയമുറ്റത്തേക്കു കടന്നു വന്ന കുരുന്നുകള്‍ ആ പഴയ വിദ്യാലയത്തിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല.

കഴിഞ്ഞ 2 വര്‍ഷക്കകാലമായി തിരുവണ്ണൂരിലെ തന്നെഎസ് എസ് എ കേന്ദ്രത്തിലാണ് ഈ കുട്ടികള്‍ പഠിച്ചത് .ഇനി പുതിയ വിദ്യാലയം.കുഞ്ഞു കെട്ടിടം ആണെകിലും വലിയ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News