ബ്ലൂവെയില്‍ ഗെയിം: യുവാവിനെതിരെ ഐടി ആക്ട് പ്രകാരം പൊലിസ് കേസ്

ഇടുക്കി :ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മുരിക്കാശ്ശേരി സ്വദേശിയായ യുവാവിനെതിരേ ഐടി ആക്ട് പ്രകാരം പോലിസ് കേസ്സെടുത്തു. മുരിക്കാശേരി സ്വദേശി ജൈസല്‍ ഫ്രാന്‍സിസിന് എതിരേയാണ് കേസ്സെടുത്തത്. കഴിഞ്ഞദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കളിയുടെ നാലാം സ്‌റ്റേജ് പൂര്‍ത്തിയായതിന്റെ ഫോട്ടോ ജെയ്‌സല്‍ അപ്്‌ലോഡ് ചെയ്തിരുന്നു.

ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പുകള്‍ മുറിക്കുന്നതായാണ് നാലാമത്തെ സ്‌റ്റേജിലെ ടാസ്‌ക്. ജൈസല്‍ കൈമുറിച്ചതിനുശേഷം കൈ കെട്ടിയ നിലയില്‍ സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം മുറിക്കാന്‍ ഉപയോഗിച്ച ബ്ലേഡും രക്തവും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുരിക്കാശേരി പോലിസ് ജെയ്‌സലിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യം തിരക്കി.

താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും ഫേസ്ബുക്കില്‍ എത്ര ലൈക്കും കമന്റും ലഭിക്കുന്നെന്നറിയാന്‍ വേണ്ടിയാണു വ്യാജമായി ഫോട്ടോ അപ്ലോഡ് ചെയ്തതെന്നും ജെയ്‌സല്‍ പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ താന്‍ അറിയാതെയാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഫേസ്്ബുക്കില്‍ തിരുത്തി പോസ്റ്റ് ചെയ്യിപ്പിച്ചതിനു ശേഷം വീട്ടിലേക്കുപറഞ്ഞയച്ചു.

ഇതിനിടെ ഇന്നലെ ഡിവൈഎസ്പി സ്ഥലത്തെത്തുകയും ജെയ്‌സസലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ബ്ലൂ വെയില്‍ ഗെയിം കളിച്ചതായി ജെയ്‌സല്‍ സമ്മതിച്ചു. ഇയാള്‍ക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും മുന്‍പ് ഇദ്ദേഹം ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News