കെട്ടിലും മട്ടിലും ആകെ മാറി പുത്തന്‍ കുപ്പായമണിഞ്ഞ് 50 രൂപാ നോട്ട്

20 രൂപയുടേയും 50 രൂപയുടേയും നോട്ടകളിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍നിന്ന് കെട്ടിലും മട്ടിലും തീര്‍ത്തും വ്യത്യസ്തമാണ് പുതിയ നോട്ട്.

പുതിയ 50 രൂപാ നോട്ടുകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫ്‌ളൂറസെന്റ് നീലനിറത്തിലുള്ള നോട്ടുകളാണ് ചിത്രങ്ങളിലുള്ളത്.

2005 മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് ഇത്. കഴിഞ്ഞ ഡിസംബറിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്. 2005 മഹാത്മഗാന്ധി സീരീസിലുള്ളതായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പദ്ധതിയില്ലെന്നും മൂല്യം കുറഞ്ഞ ചെറിയ നോട്ടുകളാണ് കൂടുതലായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പഴയ നോട്ട് നിലനിര്‍ത്തിക്കൊണ്ടാവും പുതിയത് ഇറക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News