കന്നി മത്സരം അയവിറക്കി കോഹ്ലി

ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹിലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2008 ഓഗസ്റ്റ് 18 നാണ് കോഹിലി ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയത്. ദാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനമായിരുന്നു ആദ്യ മത്സരം.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര ഞായറാഴ്ചയാണ് തുടങ്ങുക. അതിനിടെ കോഹിലി ദാംബുള്ളയിലെ ആ സ്റ്റേഡിയത്തില്‍ വീണ്ടുമെത്തി.

അന്ന് കളിക്കളത്തിലേക്ക് ഇറങ്ങും മുന്‍പ് ഇരുന്ന ആ കസേരയില്‍ വീണ്ടും ഇരുന്ന് ഒരു ചിത്രമെടുത്തു. ബിസിസിഐ തങ്ങളുടെ ട്വിറ്ററിലാണ് കോഹിലിയുടെ ചിത്രമടക്കം ആ ദിനം ആരാധകരെ ഓര്‍മ്മിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News