സഖാക്കളുടെ സഖാവ്; പി കൃഷ്ണപിള്ള ചരമവാര്‍ഷികദിനം ഇന്ന്‌

കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പി കൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം ആലപ്പുഴയില്‍ ആചരിക്കും. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും സിപിഎമ്മിന്റെയും സിപിഐയുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

രാവിലെ 8 മണിയോടു കൂടിയാണ് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടക്കുന്നത് പിന്നീട് പി കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ച കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ ഭവനത്തിലും അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കൂടാതെ മന്ത്രിമാരും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രമുഖ നേതാക്കളും അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News