10 കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

കായംകുളത്ത് നിരോധിച്ച നോട്ട് പിടികൂടി . 10 കോടിയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 1000, 500 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. കസ്റ്റഡിയില്‍ ആയവര്‍ പാലക്കാട് സ്വദേശികളാണ്.

പാലക്കാടുനിന്നും കോയമ്പത്തൂരില്‍ നിന്നും ശേഖരിച്ച പണമാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. 20 ലക്ഷം രൂപയുടെ പുതിയ നോട്ടു നല്‍കിയാല്‍ ഒരു കോടിരൂപയുടെ പഴയ നോട്ട് പാലക്കാട് ലഭിക്കുമെന്നാണ് സൂചന. ഇത്തരം ഇടപാടുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News