സഞ്ജു ശിവറാം വക്കീലാകുന്നു

സഞ്ജു ശിവറാമിനെ പ്രധാന കഥാപാത്രമാക്കി അരുണ്‍കാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോറിസ് വാഗണ്‍. ഒരു ജൂനിയര്‍ വക്കിലിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മനു,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രവീന്ദ്ര ജയന്‍ , ആത്മീയ, അരുണ്‍ ദേവസ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഴിഞ്ഞവര്‍ഷത്തെ മികച്ച സഹനടനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് നേടിയ നടനാണ് അരുണ്‍ ദേവസ്യ.എന്‍ ഹുസൈന്‍ അലിയുടെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

തൊടുപുഴ, വാഗമണ്‍, കൊച്ചി, മലേഷ്യ ഹൈദരബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഫവാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ മീരാന്‍ അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News